
ഓസ്ട്രേലിയൻ മോഡലും ഡിജെയുമായ കോട്ണി മിൽസ് അന്തരിച്ചു. ബാലിയിൽ അവധി ആഘോഷിക്കുന്നതിനിടെ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് വീണാണ് മുപ്പത്തേഴുകാരിയായ കോട്ണി മിൽസ് മരിച്ചത്. വെള്ളിയാഴ്ച്ചയുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
മെൽബൺ സ്വദേശിനിയായ മെൽബണിലെ പ്രമുഖ നൈറ്റ്സ്പോട്ടുകളിൽ ഡിജെയായിരുന്ന കോട്ണി മിൽസ് രാജ്യാന്തര തലത്തിലും പ്രശസ്തയായിരുന്നു. മെട്രോപോൾ, കുഷ്യൻ, സീക്രട്ട് ഗാർഡൻ, ഹോട്ടൽ ബാർക്ക്ലി, മോട്ടൽ ഈവ് തുടങ്ങിയവയാണ് യുവതി പ്രവർത്തിച്ചിരുന്ന ചില നൈറ്റ് സ്പോട്ടുകൾ.
2023ൽ ബാലിയിൽ വെച്ച് യുവതി ഗോവണിയിൽ നിന്ന് വീണിരുന്നു. ഈ അപകടത്തിൽ തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് മിൽസ് മെൽബണിലേക്ക് മടങ്ങുകയും കുടുംബത്തോടൊപ്പം താമസിക്കുകയും ചെയ്തിരുന്നു. 2018ൽ ഒരു വിവാഹത്തിനായി ബാലിയിൽ എത്തിയപ്പോൾ സ്കൂട്ടർ അപകടത്തിൽ മുൻ കാമുകന് ഗുരുതരമായി പരുക്കേറ്റിരുന്നു.











